Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reporter Appointed

Thiruvananthapuram

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​യോ​ഗി​ച്ച റാ​പ്പോ​ർ​ട്ട​ർ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളിലെത്തി

തി​രു​വ​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ ഖ​ര​മാ​ലി​ന്യ​നി​ർ​മാ​ർ​ജ്ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് നി​യോ​ഗി​ച്ച മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എസ്.​എം. വി​ജ​യാ​ന​ന്ദിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റാ​പ്പോ​ർ​ട്ട​ർ സം​ഘം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്, രാ​ജാ​ജി ന​ഗ​ർ, ത​ക​ര​പ്പറ​മ്പ്, തു​മ്പൂ​ർ​മു​ഴി യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ന്തി​ട്ട-​വ​ലി​യ​ശാ​ല, ക​ര​മ​ന-​കാ​ല​ടി, ആ​റ്റി​പ്ര-​കു​ള​ത്തൂ​ർ, ആ​റ്റി​പ്ര, ആ​റ്റി​പ്ര-​വ​ള്ളി​ത്തു​റ, മ​ണ​ക്കാ​ട്, ക​ളി​പ്പാ​ൻ​ കു​ളം, കു​ട​പ്പ​ന​ക്കു​ന്ന്, ഉ​ള്ളൂ​ർ, ശാ​സ്ത​മം​ഗ​ലം, ക​ഴ​ക്കൂ​ട്ടം എം​സി​എ​ച്ച്, മാ​ർ​ക്ക​റ്റ്, അ​റ​വു​ശാ​ല, തെ​ക്ക​ന​ക്ക​ര ക​നാ​ൽ, ഈ​ഞ്ച​ക്ക​ൽ കെ​എ​സ്ആ​ർടി​സി, ക​ല്ല​ടി​മു​ഖം ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം, അ​ജൈ​വ​മാ​ലി​ന്യ സം​സ് ക​ര​ണം ന​ട​ക്കു​ന്ന മ​ണ​ക്കാ​ട്, ക​ല്ല​ടി​മു​ഖം, മു​ട്ട​ത്ത​റ, വി​ഴി​ഞ്ഞം ബീ​ച്ച് റോ​ഡ്, ന​ന്ദ​ൻ​കോ​ട് ക​ന​ക​ന​ഗ​ർ, പാ​ള​യം മ​ത്സ്യ​മാ​ർ​ക്ക​റ്റ്, വ​ട്ടി​യൂ​ർ​ക്കാ​വ് തു​രു​ത്തു​മൂ​ല, ചെ​ല്ല​മം​ഗ​ലം, മെ​ഡി​ക്ക​ൽ​ കോ​ളജ് ഇ​ളം​കാ​വി​ൽ എം​സി​എ​ഫ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് സ്ഥ​ലം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​ ആ​ർ. അ​ജ​യ്കു​മാ​ർ വ​ർ​മ, വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ന്‍റ് എ​ൻ. ജ​ഗ​ജീ​വ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി. മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ഘം വി​ല​യി​രു​ത്തി. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നു ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തി. മാ​ലി​ന്യ നി​ർ​മാ​ർ​ജ്ജനം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​നു​ള്ള വി​വി​ധ മാ​ർ​ഗ​ങ്ങ​ളെക്കുറി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​ഘം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. മൂ​ന്നു ദി​വ​സ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു സ​മ​ർ​പ്പി​ക്കും. റി​പ്പോ​ർ​ട്ട് ല​ഭി​ച്ചശേ​ഷം ജ​സ്റ്റീസ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് സർക്കാരിനു സർപ്പിക്കും.

Latest News

Corehub Up